മുസാഫര്‍നഗര്‍ കലാപം; ബിജെപി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

muzaffarnagar riots

ബിജെപി മന്ത്രിയ്ക്കും മറ്റു നേതാക്കൾക്കുമെതിരെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമില്ലാ വാറണ്ട്. കൻസാൽ കോടതിയാണ് തിങ്കളാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്‌.

കലാപവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാത്തതിനാലാണ്‌ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ് മന്ത്രി കപിൽ ദേവ് അഗർവാൾ, ദസ്ന ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ്, മുൻ മന്ത്രി സുരേഷ് റാണ, മുൻ എംപി ഭതേന്ദു സിങ്, മുൻ എംഎൽഎ അശോക് എന്നിവർക്കെതിരെയാണ് വാറണ്ട്.

2013 ആഗസ്ത്‌ അവസാനം മുസാഫര്‍ നഗറില്‍ നടന്നൊരു യോഗത്തില്‍ പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണം. മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി പ്രാചി, ബിജെപി മുൻ എംഎൽഎ ഉമേഷ് മാലിക്, ബിജെപി മുൻ എംപി സോഹൻവീർ സിങ്, മുസാഫർനഗറിൽ നിന്നുള്ള ലോക്‌സഭാ എംപി ഹരേന്ദ്ര സിങ് മാലിക് എന്നിവർ തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു.

അറുപതിലേറെ പേര്‍ക്കാണ് കലാപത്തിൽ ജീവന്‍ നഷ്ടമായത്. നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News