അധ്യാപിക അടിപ്പിച്ച കവിളില്‍ സ്നേഹമുത്തം നല്‍കി സഹപാഠികള്‍

കവിളില്‍ അടിച്ചവര്‍ അതേ കവിളില്‍ സ്നേഹമുത്തം നല്‍കി. മുസഹഫര്‍ഗനറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്ത ത്യാഗി അടിപ്പിച്ച കുട്ടികളാണ് ഏഴുവയസുകാരനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയത്.

ഗ്രാമത്തിലെ കര്‍ഷകരുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യത്തിലായിരുന്നു തെറ്റുതിരുത്തല്‍. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത്തടക്കമുള്ള കര്‍ഷക നേതാക്കളും സ്ഥലത്തെത്തയിരുന്നു.

Also Read: കോഴിക്കോട് നഗരത്തിൽ പൊലീസിന് നേരെ വടിവാൾ വീശി ആക്രമണം

അതേസമയം മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുത്തു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സഹപാഠികള്‍ ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥിയെ തല്ലിയതായി പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Also Read: ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നടന്ന സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News