കാസര്‍ഗോഡ് ഇത്തവണ ചുവപ്പ് പുതയ്ക്കും! രക്തസാക്ഷി സ്മൃതി കുടീരങ്ങളിലെത്തി ജ്വലിക്കുന്ന ഓര്‍മ പുതുക്കി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍

രക്തസാക്ഷി സ്മൃതി കുടീരങ്ങളിലെത്തി ജ്വലിക്കുന്ന ഓര്‍മ പുതുക്കിയാണ് കാസര്‍കോട്ടെ എന്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പര്യടനം തുടങ്ങിയത്. ആവേശോജ്ജ്വല സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും നല്‍കിയത്. നാളെ കല്യാശേരിയിലാണ് പര്യടനം.

ജന്‍മി – നാടുവാഴിത്തത്തിനും സാമാജ്യത്വത്തിനുമെതിരെ പോരാടി കഴുമരമേറിയ കയ്യൂര്‍ രക്തസാക്ഷികളുടെ തേജസ്വിനിക്കരയിലെ സ്മൃതി കുടീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ചാണ് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രചാരണമാരംഭിച്ചത്. പ്രചരണം എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷനായി.

Also Read : തലസ്ഥാനം പിടിക്കാൻ തയ്യാറെടുത്ത് പന്ന്യൻ രവീന്ദ്രൻ; ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

ചുരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതിമണ്ഡപത്തിലും പുഷ്ചചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ തീയിട്ട് കൂട്ടക്കൊല നടത്തിയ ചീമേനി രക്തസാക്ഷികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍. തുടര്‍ന്ന് അവകാശ സമര പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത പാടിച്ചാലിലെ മുനയന്‍കുന്ന്, കോറോം, പെരളം രക്ത സാക്ഷി സ്മൃതി കുടീരത്തിലെത്തി.

കുണിയനിലെ കരിവെള്ളൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ ആദരമര്‍പ്പിച്ച് ആദ്യ ദിന പര്യടനത്തിന് സമാപനമായി. ഇന്ന് കല്യാശേരി നിയോജക മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കണ്ട് വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News