മാത്യു കുഴൽനാടൻ പൂർണമായും പ്രതിക്കൂട്ടിലാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യു ഡി എഫ് അഴിച്ച് വിടുന്നതെന്നും, പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് മാത്യു കുഴൽനാടൻ ഇപ്പോൾ നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ALSO READ: ‘ചർച്ച ചെയ്യുന്നത് വികസനം’, പുതുപ്പള്ളിയിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിൽ: എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ പറഞ്ഞത്
പുതുപ്പള്ളിയിൽ ശക്തമായ കാമ്പയിനാണ് നടക്കുന്നത്. നിസാരമായി ജയിക്കാമെന്ന ധാരണ യു ഡി എഫിന് മാറി. എൽ ഡി എഫ് വിജയപ്രതീക്ഷയിലാണ്. പുതുപ്പള്ളിയിൽ രാഷ്ട്രീയവും, വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്.
ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യു ഡി എഫ് അഴിച്ച് വിടുന്നത്. മാത്യു കുഴൽനാടൻ പൂർണമായും പ്രതിക്കൂട്ടിലാണ്. ആ പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതുപ്പള്ളിയിൽ വ്യാജ ആരോപണങ്ങൾ ഏശില്ല. നടക്കുന്നത് ശക്തമായ പോരാട്ടം. പുതുപ്പള്ളിയിൽ രാഷ്ട്രീയവും, വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്’, എം ഗോവിന്ദൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here