ലോകത്തില്‍ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ ശ്യംഖലയുള്ളത് കേരളത്തിലാണ് : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലോകത്തില്‍ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ ശ്യംഖലയുള്ളത് കേരളത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.

ALSO READ:  ഇന്‍സാഫ് : ന്യൂനപക്ഷ വിഭാഗവുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ബുധനാഴ്ച

വലതുപക്ഷവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാന ചുമതല ഏറ്റെടുത്ത് മാധ്യമ ശ്യംഖലയാകെ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മാധ്യമ ശുംഖലയ്ക്ക് മാത്രമാണ് മാറ്റമില്ലാത്തത്. ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള അതേ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമം അവര്‍ നടത്തുന്നു. ഇതിനെയൊക്കെ വരികള്‍ക്കിടയില്‍ വായിച്ച് മനസിലാക്കണം.

ALSO READ:  പേട്ടയില്‍ കാണാതായ കുട്ടിയുടെ ഡിഎന്‍എ ഫലം വന്നു; ഒപ്പമുള്ളത് മാതാപിതാക്കള്‍ തന്നെ

ഹിന്ദുത്വവല്‍ക്കരണത്തിന് ഈ നാടിനെ വിട്ടു കൊടുക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഉള്ളടക്കം. ഹിന്ദുത്വ അജണ്ട അവര്‍ക്ക് നടപ്പിലാക്കണമെങ്കില്‍ അവര്‍ക്ക് ഭരണഘടന മാറ്റണം. മതനിരപേക്ഷതയെ തകര്‍ക്കണം. അത് നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണ്. മതനിരപേക്ഷത ഉള്‍ക്കൊള്ളുന്ന സനാതന ഹിന്ദുവാണെന്ന് അവകാശ പ്പെട്ടയാളായിരുന്നു ഗാന്ധി. ചിക്കാഗോ പ്രസംഗം നടത്തിയ വിവേകാനന്ദന്‍ വിശ്വാസിയായി രുന്നു എന്നാല്‍ മതനിരപേക്ഷത യുടെ ആളാണ്. വര്‍ഗീയ വാദികള്‍ വിശ്വാസികളല്ല. അതാണ് മോദിയും സംഘവും. ഹിന്ദുത്വ എന്ന വര്‍ഗീയ രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ്. അതിന്റെ ഭാഗമല്ല ഹിന്ദുക്കള്‍. വിശ്വാസികള്‍ വര്‍ഗീയ വാദികളല്ല. അധികാരത്തിന് വേണ്ടി രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുന്നതാണ് വര്‍ഗീയതയെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമനെ ഉപയോഗിച്ച് അടുത്ത തെരഞ്ഞെടുപ്പി ല്‍ വോട്ട് നേടാനുള്ള ശ്രമമാണ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News