‘ചർച്ച ചെയ്യുന്നത് വികസനം’, പുതുപ്പള്ളിയിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിൽ: എം വി ഗോവിന്ദൻ

പുതുപ്പള്ളിയിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിൽ ശക്തമായ കാമ്പയിനാണ് നടക്കുന്നതെന്നും, നിസാരമായി ജയിക്കാമെന്ന ധാരണ യു ഡി എഫിന് മാറിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുതുപ്പള്ളിയിൽ എൽ ഡി എഫ് ചർച്ച ചെയ്യുന്നത് വികസനമാണെന്ന് പറഞ്ഞ ഗോവിന്ദൻ ജനങ്ങളെ വഴിതെറ്റിക്കാൻ യു ഡി എഫ് വ്യാജ പ്രചരണം അഴിച്ച് വിടുന്നുവെന്നും വ്യക്തമാക്കി.

ALSO READ: പ്രഗ്നാനന്ദയിൽ പ്രതീക്ഷയുമായി ഇന്ത്യ; ഇന്ന് ടൈ ബ്രേക്കര്‍

‘ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യു ഡി എഫ് അഴിച്ച് വിടുന്നത്. മാത്യു കുഴൽനാടൻ പൂർണമായും പ്രതിക്കൂട്ടിലാണ്. ആ പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്നത് വെപ്രാളമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പുതുപ്പള്ളിയിൽ വ്യാജ ആരോപണങ്ങൾ ഏശില്ല. നടക്കുന്നത് ശക്തമായ പോരാട്ടം. പുതുപ്പള്ളിയിൽ രാഷ്ട്രീയവും, വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്’, എം ഗോവിന്ദൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News