രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാൻ നീക്കം നടക്കുകയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ജുഡീഷ്യറിയെ എക്സിക്യൂട്ടീവിന്റെ ഭാഗമാക്കാനാണ് ശ്രമം. കയ്യൂർ രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ മാസ്റ്റർ.
ഹിന്ദുത്വ വർഗീയ ഫാസിസ്റ്റ് ഇന്ത്യ വേണോ ഇന്നത്തെഇന്ത്യയെ നിലനിർത്തണോ എന്ന ചോദ്യമാണ് ഈ തിരഞ്ഞെടുപ്പിൽ ഉയരുന്നത്. ഭരണഘടന സ്ഥാപനങ്ങൾ ആർ എസ് എസ്സിന്റെ വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. ഇതിനെല്ലാം പിന്നിൽ നരേന്ദ്ര മോഡിയാണ്. ഇതിന്റെ ഭാഗമാണ് സുപ്രീം കോടതിക്കെതിരായ നീക്കം നടക്കുന്നതെന്നു എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .
എം രാജഗോപാലൻ എം എൽ എ അധ്യക്ഷനായി. എൽ ഡി എഫ് കാസർഗോഡ പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.സി പി ഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി സി എച് കുഞ്ഞമ്പു, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിനാടുവാ ഴിത്തത്തിനും എതിരെ പോരാടി കഴുമരത്തിലേറിയ കയ്യൂർ സഖാക്കളുടെ സ്മരണകളുമായി ആയിരങ്ങളാണ് കയ്യൂരിൽ ഒത്തു ചേർന്നത്. കയ്യൂർ സെൻട്രൽ, ചെറിയക്കര കമ്മ്യൂണിറ്റി ഹാൾ പരിസരം, ചായ്യോം എം ജി സ്മാരക കലാവേദി എന്നിവിടങ്ങളിൽ നിന്ന് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here