കലയോടും നാടിനോടും പ്രതിബദ്ധത പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കലയോടും ഒപ്പം നാടിനോടും എന്നും പ്രതിബദ്ധത പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം എല്‍ഡിഎഫ് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സിനിമയില്‍ തിരക്കുള്ളപ്പോഴും തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റുന്നതില്‍ ഇന്നസെന്റ് ശ്രദ്ധപതിപ്പിച്ചിരുന്നു എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരിച്ചു.

ഒരേസമയം ഹാസ്യനടനായും, സ്വഭാവനടനായും തിളങ്ങിയ താരമാണ് ഇന്നസന്റ്. സിനിമയില്‍ മാത്രമല്ല, ടെലിവിഷന്‍ ചാനലുകളിലും എഴുത്തിലും ഇന്നസന്റ് തന്റേതായ ഇടം കണ്ടെത്തി. മലയാള സിനിമയുടെ തന്നെ വഴിത്തിരിവായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ചരിത്രത്തിലും ഇടംനേടിയതായും ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

ഇന്നസെന്റിന്റെ കുടുംബത്തിന്റേയും, ബന്ധുക്കളുടേയും, സഹപ്രവര്‍ത്തകരുടേയും, ലക്ഷക്കണക്കിന് ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും. ചിരികൊണ്ടും ചിന്തകൊണ്ടും അദ്ദേഹം തീര്‍ത്ത സിനിമാ രംഗങ്ങളിലൂടെ ഇന്നസന്റ് എന്നും മലയാളിയുടെ ഹൃദയത്തില്‍ നിലനില്‍ക്കുമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News