എഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പദ്ധതിക്കായി ഇതുവരെ സർക്കാർ ഒരു പൈസയും ചിലവഴിച്ചിട്ടില്ലെന്നും 20 ഗഡുക്കളായി 5 കൊല്ലം കൊണ്ടാണ് പണം അടച്ച് തീർക്കുകയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ സിപിഐഎമ്മിന്റെ വിവിധ പാർട്ടി ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.
രണ്ടാം തവണ പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ എല്ലാ വികസന പ്രവർത്തനത്തിനും തുരങ്കം വയ്ക്കുകയാണ് പ്രതിപക്ഷമെന്നും എ ഐ ക്യാമറ അഴിമതി നടന്നെന്ന ആരോപണം ശുദ്ധ അസബന്ധമെന്നും അദ്ദേഹം പറഞ്ഞു. 130 കോടി അഴിമതിയെന്നാണ് പഴയ പ്രതിപക്ഷ നേതാവ് പറയുന്നത്. 100 കോടി എന്ന് പുതിയ പ്രതിപക്ഷ നേതാവും പറയുന്നു. എന്നാൽ എ ഐ ക്യാമറ പദ്ധതിക്കായി സർക്കാർ ഇതുവരെ ഒരു നയാ പൈസ ചിലവഴിച്ചിട്ടില്ലെന്നും 20 ഗഡുക്കളായി 5 കൊല്ലം കൊണ്ടാണ് പണം അടച്ച് തീർക്കുകയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കല്ലുനിരയിൽപണികഴിപ്പിച്ച സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് സി എച്ച് കണാരൻ മന്ദിരം, തിരുവള്ളൂരിൽ നവീകരിച്ച്പ്രവർത്തന സജ്ജമാക്കിയ ഇഎംഎസ് സ്മാരക മന്ദിരം, പന്തപ്പൊയിലെ മത്തായി ചാക്കോ സ്മാരക മന്ദിരംഎന്നിവയാണ് ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here