തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാകുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെയുള്ള പ്രതിഫലനമായി തെരഞ്ഞെടുപ്പ് മാറുന്നുവെന്നും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാകുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:  പൂനെ പോര്‍ഷേ അപകടം: ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാര്‍ ഡ്രൈവര്‍ക്ക് സമ്മര്‍ദ്ദം, വെളിപ്പെടുത്തി പൊലീസ്

അവസാനഘട്ടത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാകുന്നു. പരസ്യമായ വര്‍ഗീയ പ്രചരണം ആണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. അതേസമയയം തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിച്ചു. ഇലക്ഷന്‍ കമ്മീഷന് പരാതികള്‍ നല്‍കിയിട്ടും നടപടി എടുത്തിട്ടില്ല. അവലോകനയോഗം മന്ത്രിമാര്‍ വിളിക്കരുതെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് എന്നതാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തിയ ബാലികമാരെ പീഡിപ്പിച്ചു; റിട്ടയേര്‍ഡ് റെയില്‍വേ പൊലീസ് ഓഫീസര്‍ക്ക് 75 വര്‍ഷം കഠിനതടവ്

കൂടാതെ വടകരയില്‍ വര്‍ഗീയ വിദ്വേഷം പരത്താനുള്ള യുഡിഎഫ് ശ്രമത്തെ പ്രതിരോധിക്കാന്‍ സമൂഹം ഒരുമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഇടതുപക്ഷം ജാഗ്രത പുലര്‍ത്തണം. മദ്യനയത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം വ്യാജപ്രചരണങ്ങള്‍ സജീവമാകുന്നു. പ്രതിപക്ഷം ഇത്തരം കള്ളപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മദ്യനയത്തില്‍ മാറ്റമൊന്നും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:  കുട്ടിയുടെ ശസ്ത്രക്രിയ പിഴവ്; കോഴിക്കോട് നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യം: മന്ത്രി വീണ ജോർജ്

ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാനത്തെ എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്ത് വരുന്നത് എല്ലാം വ്യാജ പ്രചരണമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഇത്തരത്തിലുള്ള കള്ളപ്രചരണങ്ങള്‍ വ്യാപകമാകുന്നുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും ഇത്തരം വ്യാപക പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ബാര്‍ ലൈസന്‍സ് ഫീസില്‍ 12 ലക്ഷം ത്തിന്റെ വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാരാണിത്. വ്യാപകമായി മദ്യം ഒഴുക്കുന്നു എന്നത് വ്യാജ പ്രചരണംകേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News