പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mvgovindanmaster

സിഎഎയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള തുടര്‍ച്ചയായ നീക്കത്തിന്റെ ഭാഗമാണ് പൗരത്വ നിയമം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഏതൊരു വിവേചനവും പൗരത്വത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഇല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കമാണിത്. പൗരത്വനിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ:  ഋഷഭ് പന്ത് ഫുള്‍ ഫിറ്റാണ്; ഐപിഎല്ലിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു

അതേസമയം വര്‍ഗീയ ധ്രുവീകരണ സൃഷ്ടിച്ച് ജനകീയ വിഷയങ്ങളെ മറികടക്കാന്‍ ആണ് ബിജെപി ശ്രമമെന്നും കള്ളപ്പണം ബിജെപിയുടെ ഫണ്ടിലേക്ക് ഒഴുകിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ജനങ്ങള്‍ക്ക് വിശദമാംശങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ടെന്നാണ് ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയെ സംരക്ഷിക്കാന്‍ നോക്കിയ എസ്ബിഐ വെട്ടിലായിരിക്കുന്നു. സിപിഐഎം വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ? എന്നും മാസ്റ്റര്‍ ചോദിച്ചു.

ALSO READ:  വാട്ടര്‍മെട്രോയുടെ പുതിയ റൂട്ട് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: മന്ത്രി പി രാജീവ്

കേരളത്തിലെ ഇടതുപക്ഷ സ്വാധീനമുള്ള സ്ഥലങ്ങളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ രണ്ടു ദേശീയ നേതാക്കള്‍ തയ്യാറായിട്ടുള്ളത്. കെ സി വേണുഗോപാല്‍ ഇപ്പോള്‍ രാജ്യസഭാ അംഗമാണ്. ബിജെപിക്ക് അനുകൂലമായ നിലപാടിന്റെ ഭാഗമായാണ് കെസി വേണുഗോപാലിന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News