‘പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസ് മൗനം പാലിച്ചപ്പോഴാണ് മുഖ്യമന്ത്രിയടക്കമുള്ള ഇടതു നേതാക്കൾ വിമർശനം ഉന്നയിച്ചത്’: എംവി ഗോവിന്ദൻ മാസ്റ്റർ

പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് മൗനം പാലിച്ചപ്പോഴാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടതു നേതാക്കൾ വിമർശനം ഉന്നയിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. നയപരമായ തീരുമാനം എടുക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പേരിൽ കേസ് ഇല്ല. സിപിഐഎം ബിജെപി ധാരണ എന്നത് ശുദ്ധ അസംബന്ധമാണ്. എന്നിട്ടാണ് രാഹുലും പ്രീയങ്കയും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

ALSO READ: ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ: തേജസ്വി യാദവ്

കേന്ദ്ര സർക്കാർ കേരളത്തെ ശത്രു രാജ്യത്തെ പോലെയാണ് കാണുന്നത്. പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്താൻ ശ്രമിച്ച നാടാണ് കേരളം. കേരളത്തിന് അർഹതപ്പെട്ട ഫണ്ട് കേന്ദ്രം നൽകിയില്ലെന്നും സാമ്പത്തിക അവസ്ഥയിൽ മാറ്റമുണ്ടായാൽ 2500 രൂപ പെൻഷൻ നൽകുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ALSO READ: ‘വീട്ടില്‍ വോട്ട്’: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News