മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നു, പറയാത്ത കാര്യങ്ങള്‍ തനിക്ക് മേല്‍ കെട്ടിവയ്ക്കുന്നു: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍ തനിക്ക് മേല്‍ കെട്ടിവയ്ക്കുന്നതായും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ALSO READ: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

താന്‍ പറയാത്ത കാര്യങ്ങള്‍ തന്‍റെ പരാമര്‍ശങ്ങളാണെന്ന നിലയില്‍ വാര്‍ത്തയാക്കുന്നു, പിന്നാലെ അത് ചര്‍ച്ചയാക്കുന്നു അക്കാര്യം പത്രങ്ങള്‍ മുഖപ്രസംഗം എ‍ഴുതുന്നു. ഇത് ശരിയല്ല. ഗവണ്‍മെന്‍റിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും താന്‍ പറഞ്ഞതായി പറയുന്നത് തെറ്റായ നിലപാടാണ്. അദ്ദേഹം പറഞ്ഞു.

ആര്‍ഷോയുടെ പ്രശ്നത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആര്‍ഷോയ്ക്കെതിരായ പ്രചാരണത്തിന് ചിലര്‍ മുന്‍കൈയ്യെടുത്തു.  കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് താന്‍ പറഞ്ഞതെന്നും വ്യാജരേഖ കേസില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ: ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളിലേക്ക് ദൗത്യ സംഘത്തെ എത്തിച്ച നായയെ കാണാനില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News