ഒരാളല്ല ദശ ലക്ഷക്കണക്കിന് മനുഷ്യര്‍ ചേര്‍ന്നതാണ് സിപിഐഎം എന്ന പ്രസ്ഥാനമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അന്‍വര്‍ എല്‍ഡിഎഫില്‍ നിന്നും പൂര്‍ണമായി മാറി. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. അന്‍വറിനെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളി വിടുന്നത് പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ‘അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുകയാണ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ഇടത് പക്ഷവുമായുള്ള ബന്ധം പൂര്‍ണമായി വിച്ചേദിച്ചു പോയി. മറുനാടന്‍ മലയാളിയെ പൂട്ടിക്കണം എന്നതായിരുന്നു അന്‍വര്‍ ഇത്രയും നാള്‍ പറഞ്ഞത്. കഴിഞ്ഞദിവസം പത്ര സമ്മേളനത്തില്‍ അതേ മറുനാടന്റെ ആരോപണമാണ് അന്‍വര്‍ ആവര്‍ത്തിച്ചത്. വിരോധാഭാസം ആണെങ്കിലും അതാണ് സത്യം. മറുനാടന്‍ മലയാളി ചാനലിന്റെ ആരോപണമാണ് അന്‍വര്‍ പറയുന്നത്. സിപിഐഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന് അവതരിപ്പിക്കുന്നത് വര്‍ഗീയം. ഹിന്ദുത്വവുമായി സന്ധി ചെയ്യുന്നു എന്നും ആരോപണം. രണ്ടും ശുദ്ധ അസംബന്ധമെന്നും അദ്ദേഹം പറഞ്ഞു.
പി ശശിക്കെതിരെ ഒരു ലൈംഗിക ആരോപണവും പാര്‍ട്ടിയിലില്ല. അന്‍വറിന്റെ മനോനില എന്തെന്ന് തനിക്ക് അറിയില്ല. പിണറായി വിജയന്‍ പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടിയുടെ ഉന്നതനായ നേതാവാണ്.പിണറായിക്ക് എതിരെ നടത്തുന്നത് രാഷ്ട്രീയ ആരോപണം. പിണറായിക്ക് എതിരെ ഒരു കേസ് പോലും ഇല്ല.രാഷ്ട്രീയ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും മാസ്റ്റര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here