സമരങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ചരിത്രമാണ് ദേശാഭിമാനിയുടേതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളുടെ സ്ഥാപനമാണ് ദേശാഭിമാനിയെന്നും,സർക്കാരിനും ഇടതുപക്ഷത്തിനും നേരേ നടക്കുന്ന കുപ്രചരണം പ്രതിരോധിക്കേണ്ട ചുമതല ദേശാഭിമാനിക്കുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദേശാഭിമാനിയുടെ മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ തയ്യാറാക്കിയ എണ്‍പതാണ്ട് പിന്നിട്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ALSO READ: കൊഹ്‌ലി അത്ര ഫേമസ് അല്ല? ഫുട്‍ബോൾ ഇതിഹാസം റൊണാൾഡോ ആ പേര് കേട്ടിട്ടില്ല? വൈറലായി യൂട്യൂബറുടെ റീൽ
‘തീവ്ര വലതുപക്ഷ ആശയങ്ങളാണ് മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുന്നത്. അദാനിയെയും അമ്പാനിയെയും പോലുള്ള ഭീമൻമാരാണ് ഇതു നിയന്ത്രിക്കുന്നത്. ഇത് തുറന്നെതിർക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല’, പുസ്തകപ്രകാശനച്ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: ആലപ്പുഴ, വര്‍ക്കല നഗരസഭകള്‍ക്ക് സ്വച്ഛ് സര്‍വേക്ഷണ്‍ 2023 പുരസ്‌കാരം
അതേസമയം, ദേശാഭിമാനിയുടെ സമഗ്ര ചരിത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കിൽ കുറിച്ചു. വിദേശത്ത് നിന്ന് കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയതിന്റെ ചരിത്രവും ഇതില്‍ അടങ്ങിയിട്ടുണ്ട്, അതെല്ലാം കണക്കിലെടുക്കുമ്പോള്‍ ദേശാഭിമാനിക്ക് മാത്രമല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കും ഈ ചരിത്ര ഗ്രന്ഥമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here