കേരള സമര ചരിത്രത്തില്‍ പുതിയൊരധ്യായം ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ഇന്ന് ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മനുഷ്യന്‍ ചങ്ങല മനുഷ്യമതിലും മനുഷ്യക്കോട്ടയുമായി മാറി. ജനങ്ങളെ വെല്ലുവിളിച്ച് ജനങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കില്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന്റെ പുരോഗതി തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം നടത്തും.

ALSO READ:  റെക്കോര്‍ഡ് തുകക്ക് ഐപിഎല്‍ ടൈറ്റില്‍ അവകാശം സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലക്ഷങ്ങളാണ് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ 651 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലിയില്‍ എഎ റഹീം എംപി ആദ്യ കണ്ണിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അവസാന കണ്ണിയുമായി.

ALSO READ:  മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍; പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News