ബില്ലുകളിൽ ഒപ്പിടാതെ ഗവർണ്ണർക്ക് മറ്റ് മാർഗ്ഗമില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണ്ണർക്ക് ഭരണഘടനപരമായ ഉത്തരവാദിത്വമുണ്ട്. ഭരണകാര്യങ്ങളിൽ ഇടപെടാൻ ഗവർണർമാർക്ക് പരിമിതികളുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുകയാണ് ഗവർണർ ഇപ്പോൾ ചെയ്യുന്നത്. ഗവർണർക്ക് എവിടെ വരെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഭരണഘടനക്ക് വ്യക്തതയുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് മേൽ ഗവർണറുടെ ആവശ്യമില്ലെന്നും ഗവർണർ പദവി ആവശ്യമില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവർണർമാരാക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Also Read; തിരിച്ചടി ഭയന്ന് ഗവര്‍ണര്‍; ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here