ജയിച്ചാലും തോറ്റാലും കർണാടകത്തിൽ BJP അധികാരത്തിൽ വരും, എംഎൽഎമാരെ അവർ പണം കൊടുത്ത്‌ വാങ്ങും: ഗോവിന്ദൻ മാസ്റ്റർ

ജയിച്ചാലും തോറ്റാലും കർണാടകത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കാരണം പണം കൊടുത്ത് എംഎൽഎമാരെ വാങ്ങാൻ തയ്യാറായി നിൽക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസ് ജയിച്ചാലും അവരുടെ എംഎൽഎമാരെ ലേലം വിളിച്ച് ബിജെപി കൂടാരത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എപ്പോ എനിക്ക് തോന്നുന്നോ അപ്പോ ബിജെപി ആകും എന്ന് പറയുന്ന കെപിസിസി പ്രസിഡൻഡാണ് കെ.സുധാകരനെന്നും ഗോവിന്ദൻമാസ്റ്റർ പരിഹസിച്ചു. കേരളത്തിൽ ഒരിടത്തും ജയിക്കാൻ കോൺഗ്രസ്സിന് ശേഷിയില്ല. ലീഗ് ഒപ്പമുള്ളത് കൊണ്ടാണ് കോൺഗ്രസ് നിലനിൽക്കുന്നത്. ലീഗ് പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി പോലും ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News