“ഇത് കേരളത്തിന്റെ പോരാട്ടം; കേന്ദ്രത്തിന് കേരളത്തോടുള്ള പ്രതികാര നടപടികൾക്കെതിരെ നടത്തുന്ന സമരത്തിന് കേരളം ഒറ്റക്കെട്ടായി നിൽക്കണം”: എംവി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന പ്രതികാര നടപടികൾക്കെതിരെയും ധന വിവേചനത്തിനെതിരെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരം വിജയിപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഇത് കേരളത്തിൻ്റെ പോരാട്ടമാണ്. ന്യായമായ ഈ പോരാട്ടത്തിന് അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനാ തത്വങ്ങളെ അംഗീകരിക്കാതെ ഫെഡറിലിസത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് രംഗത്തുവരേണ്ടിവരും.

Also Read; ഗ്യാന്‍വ്യാപി കേസില്‍ സര്‍ക്കാരിനെന്ത് കാര്യം? രൂക്ഷ വിമര്‍ശനവുമായി പള്ളിക്കമ്മിറ്റി

കേരളത്തിലെ പ്രതിപക്ഷത്തിനു മാത്രമാണ് ഇത് ഇതുവരെ മനസിലാകാത്തത്. ഇത് അവരോടൊപ്പം നിൽക്കുന്ന ജനവിഭാഗത്തിനും മനസിലായിട്ടുണ്ട്. കേരളത്തിനു വേണ്ടിയുള്ള സമരത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണം. ഡൽഹി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വ്യാഴം വൈകിട്ട് എൽ ഡി എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; തോട്ടപ്പള്ളി സ്‌പിൽവേയിലെ മണൽ വാരൽ; സർക്കാർ അനുമതിക്കെതിരെയുള്ള പരാതി തള്ളി കോട്ടയം വിജിലൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News