‘എൽഡിഎഫ് ഐതിഹാസിക വിജയം നേടും, രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്’: എംവി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്ദം പാർലമെൻ്റിൽ ഉയരുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് 19.06 പോളിംഗ് ശതമാനം; പുറത്തുവന്നത് 10.15 AM വരെയുള്ള കണക്കുകള്‍

ഇപി ജയരാജനെതിരായ ആരോപണം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമാണ്. ഇ പി ജാവദേക്കറിനെ കണ്ടതിൽ തെറ്റില്ല. എതിർ രാഷ്ട്രീയ പാർട്ടിയിലുള്ളവരെ കാണുന്നതിൽ എന്താണ് തെറ്റെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദല്ലാൾ നന്ദകുമാർ ‘ഫ്രോഡ്’ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അയാളുടെ വാക്കുകൾ വിശ്വസിക്കാൻ കൊള്ളില്ല. മുഖ്യമന്ത്രി പറഞ്ഞത് ശരിയായ മുന്നറിയിപ്പാണ്. മാധ്യമ സർവേകൾ തല്ലിപ്പൊളിയാണെന്ന് തെളിയുമെന്നും ലാവലിൻ കേസ് എന്നൊരു കേസേ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ബിജെപിയുടെ പ്രകടനം ദയനീമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO EWAD: ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല, കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടും: മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News