രാഹുലിനായി പ്രതിഷേധിക്കും, കേരളത്തിലെ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഭരണഘടനാ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.

രാഹുലിനായി തെരുവില്‍ പ്രതിഷേധിക്കുമെന്നും വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം മല്‍സരിക്കുമെന്നും എം.വി.ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കോടതി വിധി അന്തിമമല്ലൈന്നും ഏത് വിധേനയും പ്രതിപക്ഷ പാര്‍ട്ടി നേതൃത്വത്തെ പാര്‍ലമെന്റില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News