ഇന്ത്യയിൽ ഏത് സംസ്ഥാനത്തും മണിപ്പൂർ ആവർത്തിക്കാമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മുസ്ലിംകളെയും മിഷനറിമാരെയും മാർക്സിസ്റ്റ് കാരെയുമാണ്ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായി കാണുന്നതെന്നും, ഈ ആഭ്യന്തര ശത്രുക്കൾ ഏറ്റവും കൂടുതലുള്ള നാടാണ് കേരളമെന്നും തൃശൂരിൽ വെച്ച് നടന്ന പരിപാടിക്കിടെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: ‘ഞങ്ങളുടെ കണ്ണിന് പിറന്നാൾ’ മകൾ പാപ്പുവിന് പിറന്നാൾ ആശംസകളുമായി അമൃത
‘എത്രത്തോളം അടിച്ചമർത്താൻ ശ്രമിക്കുന്നുവോ അത്ര തന്നെ ശക്തമായി തിരിച്ചു വരാൻ കഴിവുള്ള പ്രസ്ഥാനമാണ് സി പി ഐ എം. ഭൂതകാല ചരിത്രമില്ലാതെ ഒരു കമ്യൂണിസ്റ്റിന് വർത്തമാന കാലമില്ല സങ്കീർണ സാഹചര്യങ്ങളിൽ മുറിച്ചു കടക്കേണ്ട വഴികളും സങ്കീർണമായിരിക്കും. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ യഥാർത്ഥത്തിൽ ബി ജെ പി ഉദേശിക്കുന്നില്ല. എക സിവിൽ കോഡിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ഇന്ത്യയിൽ ഏത് സംസ്ഥാനത്തും മണിപ്പൂർ ആവർത്തിക്കാം. മുസ്ലിംകളെയും മിഷനറിമാരെയും മാർക്സിസ്റ്റ് കാരെയുമാണ് ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായി കാണുന്നത്. ഈ ആഭ്യന്തര ശത്രുക്കൾ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. അതിനാൽ കേരളം സുരക്ഷിതമാണെന്ന് ആരും കരുതേണ്ട’, ഗോവിന്ദൻ മാസ്റ്റർ.
‘രാജ്യം നീങ്ങുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ്. എല്ലാതരത്തിലും വിട്ടുവീഴ്ച ചെയ്ത് ഇന്ത്യ എന്ന മുന്നണിയിലൂടെ ബി ജെ പിയെ പരാജയപ്പെടുത്തണം എന്നാണ് സി പി ഐ എം നിലപാട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് അംഗീകരിക്കുന്നില്ല. തെറ്റുപറ്റിയത് ആർക്കായാലും തിരുത്തണം എന്നാണ് നിലപാട്. സി പി എം നടത്തിയ കൊള്ളയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയും കോൺഗ്രസുമാണ് ഇതിന് പിന്നിൽ. തൃശൂരിൽ സുരേഷ് ഗോപിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാൻ ഇഡി യെ കൂട്ടുപിടിക്കുന്നു. തൃശൂരിൽ പാർട്ടിയെ തകർക്കാനുള്ള ശ്രമത്തിനെതിരെ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും’, ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here