വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളത്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

MVGOVINDANMASTER

വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളതെന്നും നേതാക്കളില്ലാത്തതു കൊണ്ടാണ് പാലക്കാട് സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ധാരണ വേണ്ടെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എം വി ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകള്‍:

വികസനം കേരളത്തില്‍ പ്രധാന മുദ്രാവാക്യമാണ്. അത് കേവലം മുദ്രാവാക്യമല്ല, ജനങ്ങള്‍ക്ക് അനുഭവഭേദ്യമായ ഒന്നാണ്. സരിന്‍ എന്നെ വിളിച്ചു, അഞ്ചെട്ടുകാലം എല്‍ഡിഎഫിനെതിരെ വലിയ വിമര്‍ശനം സംഘടിപ്പിച്ച പ്രസ്ഥാനത്തിന്റെ വക്താവായി നിന്ന ആളാണ് താനെന്ന് പറഞ്ഞു. സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എന്താണ് ന്യായീകരണം എന്ന് മാധ്യമങ്ങള്‍ ചോദിച്ചു. ഞങ്ങളെ വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളത്. കെ.കരുണാകരനുമായി സഹകരിച്ച് മുന്നോട്ട് പോയ പ്രസ്ഥാനമാണ് എല്‍ഡിഎഫ്. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. നയമാണ് പ്രശ്‌നം.

ALSO READ: സിപിഐഎമ്മിനെതിരായ മാധ്യമങ്ങളുടെ കുപ്രചരണം പൊളിഞ്ഞു; അബ്ദുല്‍ ഷുക്കൂര്‍ എൽഡിഎഫ് പാർട്ടി കൺവൻഷൻ വേദിയിൽ

അവര്‍ അപ്പോഴെടുത്ത രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിനത്തിലാണ് തീരുമാനം എടുത്തത്. സരിന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തങ്കം പോലത്തെ കേഡറായി മാറും.നേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് സരിന്‍ സ്ഥാനാര്‍ത്ഥിയായത് എന്ന ധാരണവേണ്ട. ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധ ഇതുപോലെ നടത്തുന്ന ലോകത്ത് തന്നെ വേറെ മാധ്യമശൃംഖല വേറെയില്ല. തെറ്റു പറ്റിയാല്‍ തെറ്റു പറ്റിയെന്ന് മാധ്യമങ്ങള്‍ പറയാറില്ല. മാധ്യമങ്ങളിലെ വാര്‍ത്ത അനുസരിച്ച് ചിന്തയില്‍ മാറ്റം വന്നാല്‍ വലിയ അപകടത്തിലേക്ക് പോവും.

ALSO READ: ആര്‍എംഎസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണം: ഡോ.ജോണ്‍ ബ്രിട്ടാസ് എം പി

രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ തുടങ്ങിയതാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ ഈ അജണ്ട കൊണ്ടുപോവും. മൂന്നാം ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എല്‍ഡിഎഫി ന് ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്താവും വെപ്രാളം. വരികള്‍ക്കിടയില്‍ കാണാന്‍ ശേഷി ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഇതിനെയെല്ലാം മറികടക്കാന്‍ പറ്റുന്നത്. ഇവിടെ അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വരുന്നവര്‍ പോലും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.വിദ്യാഭ്യാസമേഖലയിലെ ഏറ്റവും കുറവ് കൊഴിഞ്ഞു പോക്ക് കേരളത്തില്‍. ആരോഗ്യമേഖലയില്‍ വിസ്മയം സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചു. കൊവിഡ് കാല പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ ഒരു രാജ്യമായാണ് അമേരിക്ക ഉള്‍പ്പടെ വിശകലനം ചെയ്തത്. അഭ്യസ്ഥവിദ്യരായ യുവതി-യുവാക്കള്‍ ഏറ്റവും കൂടുതലുള്ള പ്രദേശം കേരളമാണ്. തൊഴിലില്ലായ്മ കുറയ്ക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ സമഗ്രവികസനത്തിന് എതിരായ നിലപാടായിരുന്നു യു.ഡി.എഫ് കാലത്തെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News