‘മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമം, വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യം’: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമമാണെന്നും വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഒരു കുടിയൊഴുപ്പിക്കലിനും സിപിഐഎം അനുകൂലിക്കില്ല. സുരേഷ് ഗോപി ക്ക് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാലക്കാട് കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നുണപരിശോധനയ്ക്ക് വിധേയനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

സര്‍ക്കാര്‍ കുടി കിടപ്പുകാര്‍ക്കൊപ്പമാണ്. ജന്മി വര്‍ഗം തന്നെ ഇല്ലാതായത് ഇടതു പക്ഷത്തിന്റെ ശ്രമം മൂലം. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഐഎം അംഗീകരിക്കുന്നില്ല. ഇടതുപക്ഷമാണ് കേരളത്തെ സൃഷ്ടിച്ചത്. താമസിക്കുന്ന ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കുന്ന പ്രശ്‌നമില്ല. ഞങ്ങളുള്ളിടത്തോളം കാലം മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്നാണ് അമിത് ഷാ പറയുന്നത്. സര്‍ക്കാരിനെതിരായ ശ്രമങ്ങളുണ്ട്.സര്‍ക്കാരിന് മാത്രം മുനമ്പത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ല. നികുതി സ്വീകരിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരാണ്. എന്നാല്‍ അതിനെതിരെ കോടതിയില്‍ പോയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News