കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ്, അത് വേണമെന്ന് പറയുന്നവരാണ് യുഡിഎഫ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണെന്നും ആ ഉപരോധം വേണമെന്ന് പറയുന്നവരാണ് യുഡിഎഫെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എം വി ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകള്‍:

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആറുമണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന ദേശീയപാതയാണ് ഒരുങ്ങുന്നത്.കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ്. ആ ഉപരോധം വേണമെന്ന് പറയുന്നവരാണ് യുഡിഎഫ്.ഈ നിലപാട് കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും എതിരാണ്.അന്‍വറിന്റെ പരിപാടിയില്‍ വന്നവരില്‍ എസ്ഡിപിഐ , ജമാഅത്തെ, കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരാണ് വലിയൊരു വിഭാഗം.

ALSO READ: വീഡിയോ കോളിന് വെളിച്ചം കുറവാണോ? സൊല്യൂഷനുമായി വാട്ട്സ്ആപ്പ്

പാലക്കാട്ടെ റോഡ് ഷോ ആണ് അന്‍വറിന്റെ പരിപാടി തീര്‍ത്തത്.പൈസ കൊടുത്ത് കൊണ്ടുവന്നവര്‍ക്ക് എന്ത് അന്‍വര്‍, എന്ത് ഡിഎംകെ.അന്‍വറിന്റെ കാര്യത്തില്‍ സതീശനും സുധാകരനും നന്നായി തെറ്റി. ബിജെപിയെ തോല്‍പ്പിക്കണം. കോണ്‍ഗ്രസിനെ തോല്‍പ്പിച്ചേ ബിജെപിയെ തോല്‍പ്പിക്കാന്‍ പറ്റൂ. എന്തൊക്കെ അന്തര്‍ധാര ഉണ്ടായാലും അതിന് സാധിക്കും.

ALSO READ: ‘കോഴയാരോപണം അടിസ്ഥാനരഹിതം; ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണം’: തോമസ് കെ തോമസ് എംഎൽഎ

ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ലീഗും മറുഭാഗത്ത് സംഘപരിവാര്‍ അവര്‍ക്ക് വേണ്ടിയാണ് മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുന്നത്. കോണ്‍ഗ്രസിലെ അഞ്ചാളാണ് മുഖ്യമന്ത്രിയാവാന്‍ കച്ചക്കെട്ടിയിരിക്കുന്നത്. ഷാഫി പറമ്പിലിനെയൊന്നും വല്ലാതെ പര്‍വ്വതീകരിക്കേണ്ട. ഈ ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമാണ് ഉണ്ടാവാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News