കേന്ദ്ര ഏജന്‍സികളോടുള്ള നിലപാടില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര ഏജന്‍സികളോടുള്ള നിലപാടില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ മാത്രമേ കോണ്‍ഗ്രസിന് പ്രശ്‌നമുള്ളു. കേന്ദ്ര എജന്‍സികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങളെ കോണ്‍ഗ്രസ് വാനോളം പുകഴ്ത്തുന്നു. ലോകായുക്ത വിഷയത്തില്‍ നിയമപ്രകാരം മുന്നോട്ട് പോകട്ടെയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

രാഹുലിന്റെ പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കല്‍ ജനാധിപത്യ വിരുദ്ധമാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര എജന്‍സികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങളെ കോണ്‍ഗ്രസ് വാനോളം പുകഴ്ത്തുന്നു. ലക്ഷദ്വീപ്, തെലങ്കാന, ദില്ലി വിഷയങ്ങളില്‍ പ്രതികരിച്ചില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. ലോകായുക്ത വിഷയത്തില്‍ നിയമപ്രകാരം മുന്നോട്ട് പോകട്ടെയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

വൈക്കം സത്യാഗ്രഹ വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് 2 മുതല്‍ 14 വരെ നീണ്ട് നില്‍ക്കുന്ന ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഏപ്രിലില്‍ വിഷുചന്ത സംഘടിപ്പിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News