‘ബിജെപിക്ക് 170 കോടി നല്‍കിയല്ലേ സോണിയയുടെ കുടുംബാംഗത്തെ രക്ഷിച്ചത്’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിജെപിക്ക് 170 കോടി നല്‍കിയല്ലേ സോണിയയുടെ കുടുംബാംഗത്തെ രക്ഷിച്ചതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൈരളി ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖം ‘ഗോവിന്ദന്‍ മാഷ് പറയുന്നു’ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇലക്ടറല്‍ ബോണ്ട് ഇലക്ഷന്‍ ഫണ്ടാണ്. 170 കോടി രൂപ കോണ്‍ഗ്രസ് കുടുംബം ബിജെപിക്ക് കൊടുത്തു. യാതൊരു പ്രയാസവും ഇല്ലാതെ ബിജെപി അത് വാങ്ങുകയും ചെയ്തു. അതോടുകൂടി ആ കേസും ഇല്ലാതായി. ഗുണ്ടാപിരിവിന് ബിജെപി ഉപയോഗിക്കുന്ന ഉപകരണമാണ് ഇ ഡിയെന്നും പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയുമൊക്കെ ഇ ഡി പ്രതികളാക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗുരുഗ്രാമിലെ ഭൂമി ഇടപാട് അഴിമതിക്കേസില്‍ നിന്ന് റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനാണ് ബിജെപി ഡിഎല്‍എഫില്‍ നിന്നും 170 കോടി കൈപ്പറ്റിയത്. ബോണ്ട് ലഭിച്ചതിന് പിന്നാലെ ആയിരുന്നു റോബാര്‍ട്ട് വാദ്രയും, ഡിഎല്‍എഫും കുറ്റക്കാരല്ലെന്നു ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ 2023ല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ALSO READ:ബിഎസ്പി ലോക്‌സഭാ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യയുമായി ‘പ്രത്യയശാസ്ത്രത്തിലെ വ്യത്യാസം’ മൂലം വീടു വിട്ടു

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ല്‍ ഗുരുഗ്രാമില്‍ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപക്ക് വാങ്ങിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം, 58 കോടി രൂപയ്ക്ക് ഈ പ്ലോട്ട് ഡി.എല്‍.എഫ് വാങ്ങി. വിലയില്‍ ഏഴ് മടങ്ങ് വര്‍ധന. ഇതിനു പിന്നാലെയാണ് വലിയ വിവാദങ്ങള്‍ ഉണ്ടായത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധങ്ങളില്‍ ഒന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പ്രതിയായ ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസും. 2018 സെപ്റ്റംബറില്‍ ഡി.എല്‍.എഫിനും വാദ്രക്കുമെതിരെ ഹരിയാന പൊലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.

എന്നാല്‍, അഞ്ചുവര്‍ഷത്തിന് ശേഷം കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. ഇടപാടുകളില്‍ നിയമലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലില്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇപ്പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടപ്പോഴാണ് ഇവരെ വെറുതെ വിട്ടതിന്റെ ചുരുളഴിയുന്നത്. 170 കോടി രൂപയാണ് 2019 ഒക്ടോബറിനും 2022 നവംബറിനും ഇടയില്‍ ഡി.എല്‍.എഫ് ഗ്രൂപ്പ് ബി.ജെ.പിക്ക് ‘സംഭാവന’ നല്‍കിയത്. ഡിഎല്‍എഫ് കൊമേഴ്‌സ്യല്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്, ഡിഎല്‍എഫ് ഗാര്‍ഡന്‍ സിറ്റി ഇന്‍ഡോര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎല്‍എഫ് ലക്ഷ്വറി ഹോംസ് ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ബോണ്ടുകള്‍ വാങ്ങിയത്. ഈ ബോണ്ടുകളുടെയെല്ലാം ഒരേയൊരു ഗുണഭോക്താവ് ബിജെപി മാത്രമായിരുന്നു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇവര്‍ പണം നല്‍കിയിട്ടില്ല.

ALSO READ:ദി റിയൽ കേരള സ്റ്റോറി; തെയ്യം കെട്ട് ഉത്സവത്തിൻ്റെ ഭാഗമായി ദേവസ്ഥാന മുറ്റത്ത് ഇഫ്താർ വിരുന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration