ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എംവി ഗോവിന്ദൻ മാസ്റ്റർ

ഗവർണർ പറയുന്നതെല്ലാം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള കോർഡിനേറ്ററായി ഗവർണർ പ്രവർത്തിക്കുന്നു. എസ്എഫ്ഐ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Also Read; “ശബരിമലയിലെ തിരക്ക് സ്വാഭാവികം, അതിനെ ചിലർ വിവാദമാക്കുന്നു”: മന്ത്രി കെ രാധാകൃഷ്ണൻ

എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ ചാടി പ്രതിഷേധിച്ചിട്ടില്ല. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ചാവേറായി വാഹനത്തിന് മുന്നിലേക്ക് ചാടുന്നതാണ് പ്രശ്നം. നവകേരള സദസ്സിന് നേരെയുണ്ടാകുന്നത് അത്തരത്തിലുള്ള പ്രതിഷേധമെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

Also Read; ‘ഹൃദയ പൂര്‍വ്വം’ ഡിവൈഎഫ്ഐയുടെ അഭിമാന പദ്ധതി; രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News