യോഗ്യതയുള്ളവരെ വിസിയാക്കാനല്ല ബിജെപിക്കാരെ വിസിയായി നിയമിക്കാനാണ് ഗവർണറുടെ ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. രണ്ടുവർഷം ബില്ലുകളിൽ ഗവർണർ അടയിരുന്നു, സുപ്രീം കോടതി ഇതിൽ ഗവർണറെ ചോദ്യം ചെയ്തു. ഭരണഘടനാപരമായ കാര്യങ്ങൾ ചെയ്യുന്നതിനു പകരം സംഘപരിവാറിന്റെ തീട്ടൂരമാണ് നടപ്പാക്കുന്നത്. ഇങ്ങനെ ഒരു ഗവർണർ കേരളത്തിൽ തുടരേണ്ടതുണ്ടോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.
Also Read; കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി
കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ രാജി വയ്ക്കേണ്ടതായിരുന്നു, പക്ഷെ രാജി വെച്ചില്ല. ഭരണഘടനയല്ല ഹിന്ദുത്വമാണ് അവരുടെ അജണ്ട. ഇന്ത്യയുടെ വൈവിധ്യത്തെ അവർ അംഗീകരിക്കുന്നില്ല. അപകടകരമായ രീതിയിൽ രാജ്യം പൊയ്ക്കൊണ്ടിരിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ഉള്ളടക്കം മാറ്റുകയാണ് ഇപ്പോൾ സംഘപരിവാർ ലക്ഷ്യമിടുന്നത്. മതനിരപേക്ഷതയും ഫെഡറലിസവും പ്രകാരം ഇന്ത്യയിൽ ഇത് നടപ്പാക്കാൻ സാധിക്കില്ല. അതിന് അവർക്കുള്ള മാർഗ്ഗം ഫാസിസമാണ്, ഫാസിസം നടപ്പിലാക്കിയാൽ ഏറ്റവും വലിയ കടന്നാക്രമണം നേരിടേണ്ടിവരുക കേരളത്തിനെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
Also Read; ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുതിയ ലോഗോയിൽ അടിമുടി മാറ്റം; പുതിയ ലോഗോയിൽ ഇന്ത്യക്ക് പകരം ഭാരത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here