നിയമസഭയിൽ ഗവർണർ നടത്തിയത് നിലവിട്ട പെരുമാറ്റമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണഘടന രീതികൾക്ക് യോജിക്കുന്ന തരത്തിൽ അല്ല ഗവർണറുടെ നിലപാടുകളെന്നും, നയപ്രഖ്യാപന പ്രസംഗം ഭരണഘടനാപരമായി ഗവർണർ നടത്തുക മാത്രമാണ് ചെയ്‌തതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
‘നയപ്രഖ്യാപന പ്രസംഗം ഗവർണർ സാങ്കേതികമായ രീതിയിലാണ് കൈകാര്യം ചെയ്തത്. സാധാരണ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഗവർണറുടെ നടപടി. ഒരു ഗവർണർ എന്ന നിലയിൽ പൊതുവേ പെരുമാറേണ്ട രീതിയിൽ അല്ല അദ്ദേഹം പെരുമാറിയത്. നിലവിട്ട പെരുമാറ്റമാണ് ഗവർണറുടെ ഭാഗത്തുനിന്നു ഉണ്ടായത്’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here