സർവ്വകലാശാലകളെ തകർക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്ഐയുടെ വിജയം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

GOVINDAN MASTER

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ സർവകലാശാലകളെ തകർക്കാൻ ശ്രമിച്ചുവെന്നും ഇതിനുള്ള തിരിച്ചടിയാണ് എസ്എഫ്ഐയുടെ സർവ്വകലാശാലയിലെ ചരിത്ര വിജയമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.സ്വർണ്ണക്കടത്ത് തടയേണ്ടത് കേന്ദ്രസർക്കാറിന്റെ ഉത്തരവാദിത്വമാണ്.എന്നാൽ അത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ് എന്നാണ് പറയുന്നത് എന്ന് അദ്ദേഹം വിമർശിച്ചു.കെയർ ടേക്കർ ഗവർണറാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പരിഹസിച്ചു.കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും തുടരുകയാണ്, അടുത്തയാൾ വരുന്നത് വരെയുള്ള കെയർ ടെക്കർ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് നൽകുമെന്ന് ഭീഷണി ഇങ്ങോട്ട് വേണ്ട എന്നും എം വി ഗോവിന്ദൻ മാസ്റ്റർ തിരിച്ചടിച്ചു.ഇതിലും വലിയ ഭീഷണി ഒക്കെ കണ്ടിട്ടുള്ളതാണ് എന്ന് മറുപടി നൽകിയ ആദ്ദേഹം കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ് എന്നതാണ് സർവകലാശാലകളിലെ എസ്എഫ്ഐ വിജയം തെളിയിക്കുന്നത് എന്നും കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News