കെ സുധാകരന് പാവങ്ങളോട് പരമപുച്ഛം, എം വി ഗോവിന്ദൻ മാസ്റ്റർ

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പാവങ്ങളോട് പരമപുച്ഛമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഒരു കാലത്ത് പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.

ഇത് സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സിപിഐഎം ജനകീയ ജാഥയുടെ ഭാഗമായി തിരുവനന്തപുരം നെടുമങ്ങാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 31 കോടി ജനങ്ങൾക്ക് ഭൂമിയില്ലാത്ത നാടാണ് ഇന്ത്യ. കേരളത്തിൽ ഭൂമിയില്ലാത്ത ഒരാളും ഉണ്ടാകാൻ പാടില്ല.അതിനാൽ എല്ലാവർക്കും ഭൂമി നൽകുക തന്നെ ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News