‘അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പി വി അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി വലത് പക്ഷ ശക്തികളും, വാര്‍ത്താ മാധ്യമങ്ങളും പ്രചരണം നടത്തുന്നു. അത് ഏറ്റു പിടിച്ചാണ് അന്‍വന്‍ പുറപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:   പി.വി അൻവറിനെതിരെ രൂക്ഷവിമർശനമുയർത്തി മുതിർന്ന സി.പി.ഐ.എം നേതാവും, മുൻമന്ത്രിയും ആയ ടി.കെ. ഹംസ

അവരുടെ കയ്യിലെ കോടലി ആയി അന്‍വര്‍ മാറി.അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഒന്നടങ്കം രംഗത്ത് വരണം.അന്‍വര്‍ പഴയ കാല കോണ്‍ഗ്രസ് പറമ്പര്യമുള്ള കുടുംമ്പത്തിലേ അംഗം. അന്‍വറിന്റേത് കോണ്ഗ്രസ് പാരമ്പര്യംപാര്‍ട്ടിയുടെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടു അല്ല അന്‍വര്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രയും കാലം എംഎല്‍എയായിട്ടും പാര്‍ട്ടി അംഗം ആകാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഗ ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്നാ നിലയിലാണ് പ്രവര്‍ത്തിച്ചത്. അന്‍വറിന് കമ്യൂണിസ്റ്റ് രീതികള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ‘പി വി അൻവർ വലതുപക്ഷത്തിന്‍റെ നാവായി; ആരോപണങ്ങൾ സാധാരണക്കാർ പുച്ഛിച്ച് തള്ളും’: എം സ്വരാജ്

പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംഘടന രീതി എന്നിവയെ കുറിച്ച് അന്‍വറിന് വ്യക്തമായ ധാരണ ഇല്ല. പാര്‍ട്ടിയുടെ കാഴ്ചപ്പാട് ജനങ്ങള്‍ക്ക് ആകമാനം നീതി നേടുന്നതിനും, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കുന്നതിനുമുള്ള പ്രവര്‍ത്തന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News