രാഹുലിന്റെ കണ്ണൂര്‍ പ്രസംഗം കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമെന്ന് തെളിയിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രാഹുല്‍ ഗാന്ധിയുടെ കണ്ണൂര്‍ പ്രസംഗം കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണെന്ന് തെളിയിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് സംഘപരിവാര്‍ ശൈലിയാണ്. രാഹുലിന്റെ കണ്ണൂര്‍ പ്രസംഗം ബിജെപിക്ക് ഒപ്പമാണെന്ന തുറന്ന് പറച്ചിലാണ്. പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്ന ജോലിയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

രാഹുല്‍ തെക്കോട്ടും വടക്കോട്ടും നടന്നിട്ട് കാര്യമില്ല. അങ്ങനെ നടന്നാല്‍ ഇന്ത്യയെ കണ്ടെത്താനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്ത്യാ സഖ്യത്തെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് രാഹുല്‍ സ്വീകരിച്ചത്. രാഹുല്‍ ആരെങ്കിലും എഴുതി കൊടുക്കുന്നത് പ്രസംഗിച്ചിട്ട് കാര്യമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാരെന്ന് മുഖ്യമന്ത്രി

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ആര്‍എസ്എസ്- ബിജെപി ശ്രമം. അതിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ഒരു പ്രസംഗത്തിലും സിഎഎയെ സംബന്ധിച്ച കാര്യം രാഹുല്‍ മിണ്ടിയില്ല. രേവന്ത് റെഡ്ഢിയുടെ പ്രസംഗത്തില്‍ പിണറായി വര്‍ഗീയവാദിയെന്ന് പറയുന്നു. പഴയ എബിവിപിക്കാരനാണ് രേവന്ത്. പല പാര്‍ട്ടിയില്‍ ചേര്‍ന്ന് ഒടുവില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രേവന്ത് റെഡ്ഢിയുടെ വര്‍ഗീയ മനസ് ഇതുവരെ മാറിയിട്ടില്ല. രേവന്ത് റെഡ്ഢി കേരളത്തില്‍ പര്യടനത്തിന് വന്നപ്പോള്‍ തെലങ്കാനയില്‍ ആര്‍എസ്എസ്സുകാര്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ തകര്‍ത്തു. രാഹുല്‍ ഗാന്ധിയും നേതാക്കളും പറയുന്നത് അസംബന്ധം ആണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:വര്‍ണശോഭ തീര്‍ക്കാന്‍ കുടമാറ്റം; പൂരത്തില്‍ അലിഞ്ഞ് തൃശൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News