കാലത്തിന്റെ പ്രതിരോധ ശേഷി കാണിച്ചില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യയിലെ ഏത് സംസ്ഥാനത്തും കലാപം നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ് ആർഎസ്‌എസ് ശ്രമമെന്നും, ഗുജറാത്തിലും മണിപ്പൂരിലും അതുകണ്ടു, അടുത്തത് ഏത് സംസ്ഥാനത്തുമാകാമെന്നും വയനാട് മേപ്പാടിയിൽ പി എ മുഹമ്മദ് അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: പ്രായാധിക്യം, മാത്രമല്ല മാനസികമായും അയോഗ്യന്‍; ട്രംപിനെതിരെ ആക്രമണം കടുപ്പിച്ച് നിക്കി ഹേലി
‘രാമക്ഷേത്രം ഉദ്‌ഘാടനം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാനുള്ള ശ്രമമാണ് സംഘപരിവാറിന്റേത്. വിശ്വാസത്തെ രാഷ്‌ട്രീയ ആയുധമാക്കുന്ന തീവ്രവാദ പ്രവർത്തനമാണിത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ രാജ്യം ഫാസ്‌സിറ്റ് രാഷ്‌ട്രമാകും’ ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ALSO READ: പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച നിലയിൽ
‘കേരളത്തിന്റെ വികസനം ഒരിഞ്ച് മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ബിജെപിയും യുഡിഎഫും ഒരുമിച്ച് പറയുന്നത്. രാജ്യത്ത് എല്ലാത്തിന്റെയും മുമ്പിൽനിൽക്കുന്ന കേരളത്തെ തകർക്കുകയെന്നതാണ് കേന്ദ്രസർക്കാർ നിലപാട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന് അർഹതപ്പെട്ട ധനവിഹിതം നൽകാത്തത്. കേരളത്തിന്റെ കുതിപ്പ് ഇല്ലാതാകണമെന്ന ആഗ്രഹത്തോടെയാണ് പ്രവർത്തനം. ഇവരുടെയൊന്നും ചീട്ട് ഇല്ലാതെതന്നെ കേരളത്തെ ലോകത്തിന്റെ മുന്നിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുമ്പോട്ട് പോകും’, അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here