‘ജനങ്ങള്‍ക്ക് മുന്നില്‍ കെ.സുധാകരന്‍ പരിഹാസ്യന്‍; ക്രിമിനല്‍ കേസ് എന്തിന് രാഷ്ട്രീയമായി നേരിടുന്നു’: എം.വി ഗേവിന്ദന്‍ മാസ്റ്റര്‍

ക്രിമിനല്‍ കേസ് കോണ്‍ഗ്രസ് എന്തിന് രാഷ്ട്രീയമായി നേരിടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും ജനങ്ങളുടെ മുന്നില്‍ കെപിസിസി അധ്യക്ഷന്‍ പരിഹാസ്യനായി നില്‍ക്കുകയാണെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also read- ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

തനിക്കും ഇതേ ഗതി വരുമെന്ന് ഓര്‍ത്താണ് വി.ഡി സതീശന്‍ സുധാകരനെ പിന്തുണക്കുന്നത്. മോണ്‍സണിനെ സുധാകരന്‍ തള്ളിപ്പറയാത്തത് രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭയം കൊണ്ടാണ്. താന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also read- വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പുനര്‍ജനിയിലെ ക്രമക്കേട് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെളിവുകളെല്ലാം സുധാകരന് എതിരാണ്. ഇതില്‍ രാഷ്ട്രീയ പകപോക്കല്‍ ഒന്നുമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News