അമിത് ഷാ മുന്‍കൈയെടുത്ത് സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുൻകൈയെടുത്ത് സഹകരണ മേഖലയ്ക്കെതിരായ നടപടികൾ ആസൂത്രണം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സഹകരണ മേഖലയ്ക്കെതിരെ വ്യാജ പ്രചരണം നടക്കുന്നു. കരുവന്നൂരിൽ സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും  സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനം നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ ഡി അന്വേഷണത്തിന്‍റെ പേരിൽ പാർട്ടിയാണ് ഇതിന് പിന്നിൽ എന്ന് പ്രഖ്യാപിക്കുകയാണ്. എസി മൊയ്തീന്‍റെ വീട് റെയ്ഡ് ചെയ്യുന്നു, ചോദ്യം ചെയ്യുന്നു. തെളിവ് ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്നു. ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ് നടക്കുന്നത്. പണവുമായി എസി മൊയ്തീൻ പോകുന്നത് കണ്ടു എന്ന് ചിലരോട് ചോദ്യം ചെയ്യലിൽ പറയുവാൻ ആവശ്യപ്പെട്ടു.  ഇ ഡി ബലപ്രയോഗം നടത്തുന്നു,ഭീഷണിപ്പെടുത്തുന്നു , കൊല്ലും എന്ന് പറയുന്നു.
ഇ ഡിക്ക് എന്തും ചെയ്യാനുള്ള അധികാരമില്ലെന്നും ഇതിനെ ശക്തമായി എതിർത്ത് മുന്നോട്ടു പോകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ: നീയില്ലാത്ത എനിക്ക് ജീവിക്കാനാവില്ല; മകളുടെ മരണത്തിൽ വിജയ് ആന്റണിയുടെ ഭാര്യയുടെ വാക്കുകൾ

നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള ഫലപ്രദമായ ഇടപെടൽ നടന്നുവരികയാണ്.
രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടാണ് എസി മൊയ്തീനെയും പി കെ ബിജുവിനെയും പ്രതിയാക്കണം എന്ന നിലപാട് സ്വീകരിക്കുന്നത്. അതിനുമുന്നിൽ കീഴടങ്ങാൻ തയ്യാറല്ല. കരുവന്നൂരിൽ പാർട്ടി അല്ല ബോർഡ് ആണ് കാര്യങ്ങൾ ചെയ്തിട്ടുള്ളത്. സിപിഐഎമ്മിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല
സഹകരണ മേഖലയെ ആകെ തകർക്കുവാനുള്ള കരുവായി കരുവന്നൂരിനെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കണ്ണൂരിൽ വിദ്യാർഥിനിയെ വഴിയിൽ ഇറക്കി വിട്ടു; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News