യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടന ആയ ഓർമ യുടെ നേതൃനിരയിൽ ഉണ്ടായിരുന്ന, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ കോവിഡ് ബാധിച്ചു മരണമടഞ്ഞ ശ്രീ ബോസ് കുഞ്ചേരിയുടെ അനുസ്മരണാർത്ഥം ഓർമ ഏർപ്പെടുത്തിയ പ്രഥമ ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചു. പ്രമുഖ എഴുത്തുകാരും കേരളാ സാഹിത്യ അക്കാദമി ഭരണസമിതി അംഗങ്ങളും ആയ വി എസ് ബിന്ദു ടീച്ചർ, ഇ പി രാജഗോപാലൻ, ഡോ . എം എ സിദ്ദിഖ് എന്നിവരടങ്ങിയ അവാർഡ് ജൂറി ആണ് വിധിനിർണ്ണയം നടത്തിയത്.
യുഎഇയിലെ എഴുത്തുകാരിൽ നിന്ന് കഥ , കവിത വിഭാഗത്തിലാണ് ഈ വർഷം പുരസ്‌കാരത്തിനായി സൃഷ്ടികൾ ക്ഷണിച്ചത്. കഥാ വിഭാഗത്തിൽ പ്രശാന്തൻ സി കെ ( ഏഴിരം ) ഒന്നാം സ്ഥാനവും ഹുസ്ന റാഫി ( ചുഴലി കൂവ ) രണ്ടാം സ്ഥാനവും നേടി. കവിത വിഭാഗത്തിൽ ലിനീഷ് ചെഞ്ചേരി ( ഗോൾഡ് സൂക്ക് ) ഒന്നാം സ്ഥാനവും എം ഒ രഘുനാഥ് ( പേരുമാറ്റത്തിന്റെ ദേശഭാഷാ പര്യായങ്ങൾ ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓർമ ഭാരവാഹികളായ പ്രദീപ് തോപ്പിൽ, ഷിജുബഷീർ, ബിജു വാസുദേവൻ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ലോകകേരള സഭ ക്ഷണിതാവ് രാജൻ മാഹി, മോഹനൻ മൊറാഴ, നജുമുദ്ദീൻ, വിപിൻ വാസുദേവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Also Read: പുത്തൻ ഓഫാറുകളുമായി മുന്നോട്ട്; 455 രൂപക്ക് റീച്ചാര്‍ജ് പ്ലാനുകളുമായി എയര്‍ടെല്‍
ജൂൺ 1 , 2 തിയ്യതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമിയിൽ നടക്കുന്ന ഓർമ സാഹിത്യോത്സവ സമാപന സമ്മേളനത്തിൽ വെച്ച് പ്രമുഖ സാഹിത്യകാരന്മാരായ എൻഎസ് മാധവൻ, മുരുകൻ കാട്ടാക്കട, വിഎസ് ബിന്ദു ടീച്ചർ മുതലായവരുടെ സാന്നിധ്യത്തിൽ മുൻ വിദ്യാഭ്യാസ – സാംസ്ക്കാരിക വകുപ്പ് മന്ത്രി എം എ ബേബി പുരസ്‌കാരം ജേതാക്കൾക്ക് സമ്മാനിക്കും എന്നും നല്ല പ്രതികരണമാണ് എഴുത്തുകാരിൽ നിന്ന് ലഭിച്ചത് എന്നും ഭാരവാഹികൾ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here