പാലക്കാട് ,ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

mv govindan master

പാലക്കാട് ,ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് ഡോ. പി സരിന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ യുആര്‍ പ്രദീപ് സിപിഐഎം സ്ഥാനാര്‍ത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വയനാട് സിപിഐ സത്യൻ മൊകേരിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും, പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത് ബിജെപിക്ക് അനുകൂലമായി മാറ്റാൻ എന്ന് അന്നേ ചൂണ്ടിക്കട്ടിയാതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; പെരുംനുണകളെ തകർത്തെറിഞ്ഞ് കേരള സർവകലാശാല ക്യാമ്പസുകൾ

പാലക്കാട് ബിജെപിക്ക് അനുകൂലമാക്കി മാറ്റാനാണ് നിലവിലെ എംഎൽഎയെ വടകര ലോകസഭ മണ്ഡലത്തിലേക്ക് അയച്ചത്. സിറ്റിംഗ് എംപിയായ മുരളീധരനെ മാറ്റിയതും അതേ ഉദ്ദേശത്തിലായിരുന്നു. ചെറിയ ഭൂരിപക്ഷത്തിനാണ് അന്ന് ഷാഫി പാലക്കാട് ജയിച്ചത്. തൃശ്ശൂരിലും ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടാക്കിയത് കോൺഗ്രസ് ആയിരുന്നു. അതേസമയം, നേമത്ത് ബിജെപിയുടെ പൂട്ടിച്ചത് സിപിഎം ആണ്, എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ നവംബര്‍ 5ന് മുമ്പ് പൂര്‍ണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News