ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അമേരിക്കയിലുള്ള യേശുദാസിനെ ഫോണില്‍ വിളിച്ചാണ് ആശംസകള്‍ അറിയിച്ചത്. ഉടന്‍ കേരളത്തിലേക്ക് തിരിക്കുമെന്ന് ഗോവിന്ദന്‍ മാസ്റ്ററോട് യേശുദാസ് പറഞ്ഞു.

അമേരിക്കയിലെ ഡാലസില്‍ കൃത്യം പന്ത്രണ്ടുമണിയായപ്പോള്‍ അവിടെ നിന്നും ഗാന ഗന്ധര്‍വ്വനെ സാക്ഷിയാക്കി കൊച്ചിയില്‍ മകന്‍ വിജയ് യേശുദാസും സിനിമ-പിന്നണി ഗാന രംഗത്തെ പ്രമുഖരും ചേര്‍ന്ന് കേക്ക് മുറിച്ചു. തുടര്‍ന്ന് സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് യേശുദാസ് ആശംസകള്‍ നന്ദി പറഞ്ഞു. കൊച്ചി അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ പിന്നണി ഗായകരുടെ സംഘടനയായ സമം ആണ് കെ ജെ യേശുദാസിന്റെ 84ാം പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. മലയാള പിന്നണി ഗായകരുടെ ഗാനര്‍ച്ചനയില്‍ സംഗീത സാന്ദ്രമായിരുന്നു ഗാന ഗന്ധര്‍വന്റെ എണ്‍പതിനാലാം പിറന്നാള്‍.

Also Read: ‘ഇങ്ങനെ പോയാല്‍ ഇവനെന്റെ സീനിയറാകും’; ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബന്‍

ഉലക നായകന്‍ കമല ഹാസനും, മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ഓണ്‍ലൈന്‍ ആയി വേദിയില്‍ പ്രിയപ്പെട്ട ഗായകന് ആശംസകള്‍ നേരാന്‍ എത്തി.സംഗീത സംവിധായകരായ ജെറി അമല്‍ദേവ്, ഔസേപ്പച്ചന്‍,വിദ്യാധരന്‍ മാസ്റ്റര്‍, ശരത് അഭിനേതാക്കളായ സിദ്ധിക്ക് മനോജ് കെ ജയന്‍, , ദിലീപ്, ഗായകരായ സുധീപ്, രഞ്ജിനി, പുഷ്പവതി, വൈക്കം വിജയ ലക്ഷ്മി തുടങ്ങി മലയാള കലാ രംഗത്തെ നിരവധി പ്രമുഖര്‍ തങ്ങളുടെ പ്രിയപ്പെട്ട ദാസേട്ടന് വേദിയിലെത്തി ആശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News