എ പത്മനാഭന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

കർഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന എ പത്മനാഭന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ. നിസ്വവര്‍ഗ്ഗത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം. കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്ക്‌ വേണ്ടി അഹോരാത്രം പോരാടാൻ അദ്ദേഹം തയ്യാറായി .

ALSO READ: പട്ടാപ്പകൽ വീടിന്റെ വാതിലിൽ തട്ടി, വാതിൽ തുറന്ന യുവതിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം; സംഭവം തൃശൂർ ചാവക്കാട്

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായിരുന്ന അദ്ദേഹം തൃശൂരിൽ പാർട്ടിക്ക്‌ അടിത്തറയുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗസമ്പന്നമായ ജീവിതം ഓരോ പാർട്ടി പ്രവർത്തകനും മാതൃകാപരമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ; ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ചാർജ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News