‘കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭനായ സംഗീതജ്ഞനെയാണ് കെ ജി ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭനായ സംഗീതജ്ഞനെയാണ് കെ ജി ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്ടട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ശാസ്ത്രീയ സംഗീത്തിലും സിനിമാപാട്ടുകളിലും ഭക്തിഗാന രംഗത്തും ഒന്നുപോലെ തിളങ്ങാന്‍ അദ്ദേഹത്തിനായി. ഇരട്ടസഹോദരനന്‍ വിജയനൊപ്പം ചേര്‍ന്ന് അദ്ദേഹം ഒരുക്കിയ പാട്ടുകള്‍ മലയാളി മനസുകളില്‍ എക്കാലവും തങ്ങിനില്‍ക്കും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സംഗീതാരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചല കുറിപ്പില്‍ പറഞ്ഞു.

Also Read: ‘കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എൽഡിഎഫ്’: ബൃന്ദ കാരാട്ട്

കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു കെ ജി ജയന്റെ അന്ത്യം. നടന്‍ മനോജ് കെ ജയന്‍ മകനാണ്. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകര്‍ന്നു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News