ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവിന്ദൻ മാസ്റ്റർ

പ്രശസ്ത സിനിമാ നിർമാതാവ്‌ ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമാറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. ജനപ്രിയവും കലാമേന്മയുമുള്ള ചിത്രങ്ങളുടെ നിർമാതാവ്‌ എന്ന നിലയിൽ അദ്ദേഹത്തെ മലയാള സിനിമാ ലോകം എന്നും ഓർത്തിരിക്കും എന്ന് ഗോവിന്ദൻ മാസ്റ്റർ തന്റെ അനുശോചനത്തിൽ പറഞ്ഞു.

Also Read; ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

“സിനിമാ നിർമാതാവ്‌ ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്‌ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിന്‌ അദ്ദേഹം സമ്മാനിച്ചു. ജനപ്രിയവും കലാമേന്മയുമുള്ള ചിത്രങ്ങളുടെ നിർമാതാവ്‌ എന്ന നിലയിൽ അദ്ദേഹത്തെ മലയാള സിനിമാ ലോകം എന്നും ഓർത്തിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു…”

Also Read; “തൂവാനത്തുമ്പികള്‍ മലയാളത്തിന് സമ്മാനിച്ച് എന്റെ പ്രിയ സഹോദരന്‍”; ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News