പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. മലപ്പുറത്ത്‌ സിപിഐ എമ്മിന്‌ അടിത്തറയുണ്ടാക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനമാണ്‌ പാലോളി കുഞ്ഞിമുഹമ്മദ് നടത്തിയതെന്ന് ഗോവിന്ദൻ മാസ്റ്റർ അനുശോചനത്തിൽ രേഖപ്പെടുത്തി.

Also Read; ‘മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്തു, സ്‌കൂള്‍ മാനേജരെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു’, തെലങ്കാനയിൽ ഹനുമാൻ സാമീസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

“മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ എം മലപ്പുറം മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫെന്ന നിലയിൽ തിരക്കുള്ള മാധ്യമപ്രവർത്തകനായിരിക്കുമ്പോഴും രാഷ്ട്രീയ പ്രവർത്തകനായും അദ്ദേഹം നിറഞ്ഞുനിന്നു. അടിയന്തരാവസ്ഥ കാലത്ത്‌ സിപിഐ എം മലപ്പുറം ഏരിയാ സെക്രട്ടറിയായിരുന്നു.

Also Read; ‘ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിൽ’, ഇതേക്കുറിച്ച് ആളുകളെ അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഫഹദ്

ലോക്കൽ സെക്രട്ടറിയും രണ്ടുതവണ ഏരിയാ സെക്രട്ടറിയുമായിരുന്ന അദ്ദേഹം മലപ്പുറത്ത്‌ സിപിഐ എമ്മിന്‌ അടിത്തറയുണ്ടാക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനമാണ്‌ നടത്തിയത്‌. 22 വർഷം മലപ്പുറം നഗരസഭാംഗമായിരുന്ന അദ്ദേഹം ജനകീയനായ പൊതുപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News