പകരംവെക്കാനില്ലാത്ത സാംസ്‌കാരിക സാന്നിധ്യമായിരുന്നു ഓംചേരിയെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

omchery-mv-govindan-master

പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. പകരംവെക്കാനില്ലാത്ത സാംസ്‌കാരിക സാന്നിധ്യമായിരുന്നു ഓംചേരിയെന്ന് അദ്ദേഹം അനുസ്മരിച്ചു. മലയാള സാഹിത്യത്തിനും ആധുനിക നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

രാജ്യത്തിനകത്തും പുറത്തും ഔദ്യോഗിക ജീവിതം നയിക്കുമ്പോഴും കേരളത്തെയും മലയാള ഭാഷയെയും അദ്ദേഹം എന്നും നെഞ്ചൊടെ ചേര്‍ത്തുപിടിച്ചു. പകരംവെക്കാനില്ലാത്ത സാംസ്‌കാരിക സാന്നിധ്യമായിരുന്നു അദ്ദേഹം. സാഹിത്യം, നാടകം, മാധ്യമപ്രവര്‍ത്തനം, അധ്യാപകന്‍, തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ സ്ഥാനമുറപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ മലയാളിയുടെ സാംസ്‌കാരിക മുഖവും അഭയകേന്ദ്രവുമായിരുന്നു ഓംചേരി.

Read Also: ഓംചേരി കലാ സാംസ്‌കാരിക രംഗത്തെ സ്ഫുടം ചെയ്‌തെടുത്ത വ്യക്തി; നഷ്ടപ്പെട്ടത് കേരളത്തിന്റെ അംബാസഡറെയെന്നും ഡോ.ജോൺ ബ്രിട്ടാസ് എംപി

അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാഹിത്യ സാംസ്‌കാരിക ലോകത്തിന്റെയും വേദനയില്‍ ഒപ്പം ചേരുന്നുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചന കുറിപ്പിൽ പറഞ്ഞു.

ദില്ലിയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു ഓംചേരിയുടെ അന്ത്യം. ദില്ലിയിലെ മലയാളത്തിന്റെ സംസ്‌കാരിക അംബാസിഡര്‍ കൂടിയായ നൂറ്റാണ്ടു ജീവിതമാണ് ഓംചേരിയുടേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News