കഥാപാത്രങ്ങളിൽ പലതും എക്കാലവും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്; നടൻ മേഘനാദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

പ്രമുഖ സിനിമ, സീരിയൽ നടൻ മേഘനാദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ.ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഗോവിന്ദൻ മാസ്റ്റർ മേഘനാദന്റെ വിയോഗത്തിൽ രേഖപ്പെടുത്തിയത്.

പ്രമുഖ നടൻ ബാലൻ കെ നായരുടെ മകൻ എന്നതിനപ്പുറം കലാരംഗത്ത് തന്റേതായൊരിടം സ്വന്തമാക്കാൻ മേഘനാദന് സാധിച്ചുവെന്നും നിരവധി സിനിമകളിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത് എന്നും ഗോവിന്ദൻ മാസ്റ്റർ കുറിച്ചു. മേഘനാദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read: നടൻ മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു
ഗോവിന്ദൻ മാസ്റ്ററുടെ ഫേസ്ബുക് പോസ്റ്റ്

പ്രമുഖ സിനിമ, സീരിയൽ നടൻ മേഘനാദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അമ്പതിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം പി എൻ മേനോൻ സംവിധാനം ചെയ്‌ത അസ്ത്രം എന്ന് സിനിമയിലൂടെയാണ് മലയാള ചലചിത്ര രംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. പ്രമുഖ നടൻ ബാലൻ കെ നായരുടെ മകൻ എന്നതിനപ്പുറം കലാരംഗത്ത് തന്റേതായൊരിടം സ്വന്തമാക്കാൻ മേഘനാദന് സാധിച്ചു. ചമയം, പഞ്ചാ​ഗ്നി, ചെങ്കോൽ, ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഈ പുഴയും കടന്ന്, ഉത്തമൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ പ്രകടനനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ പ്രതിനായക കഥാപാത്രങ്ങളിൽ പലതും എക്കാലവും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്. മേഘനാദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News