ബിലീവേഴ്‌സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലിത്തായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ. സഭാ വിശ്വാസികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിൽ ജനിച്ച കെ പി യോഹന്നാൻ യുവാവായിരിക്കുമ്പോൾ മുതൽ സുവിശേഷ പ്രചരണത്തിലേക്ക് തിരിഞ്ഞു. അമേരിക്കയിലെ ഡാലസ്സിൽ നിന്ന് ദൈവശാസ്ത്രപഠനം പൂർത്തീകരിച്ച് അദ്ദേഹം സുവിശേഷ പ്രചരണ രംഗത്ത് സജീവമായി.
ALSO READ: പതിനെട്ട് വർഷത്തിനു ശേഷം ഫോം മാറ്റിങ്‌സ് ലാഭത്തിൽ; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്
ഗോസ്പൽ ഫോർ ഏഷ്യയുടെ നേതൃത്വത്തിൽ സജീവമായിരിക്കുമ്പോഴാണ് തിരുവല്ല ആസ്ഥാനമായി പ്രവർത്തനമാരംഭിച്ചത്. ബിലീവേഴ്‌സ് ചർച്ച് സഭയ്‌ക്ക് രൂപം നൽകിയ അദ്ദേഹം ആതുരവേസന രംഗത്തെ വേറിട്ട സാന്നിധ്യമായിരുന്നു. തിരുവല്ലയിലെ മെഡിക്കൽ കോളേജിൽ സാധാരണക്കാരന് ചുരുങ്ങിയ ചെലവിൽ ചികിത്സയുറപ്പാക്കാൻ അദ്ദേഹത്തിനായി.അപകടത്തിൽ പരിക്കേറ്റ് അകാലത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്. ആദരാഞ്ജലികൾ എന്നാണ് ഗോവിന്ദൻ മാസ്റ്റർ കുറിച്ചത്.
ALSO READ: എം സി റോഡിൽ വാഹനാപകടം; കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ഗുരുതര പരിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here