പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു സീതാറാം യെച്ചൂരിയെന്ന് അനുസ്മരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിനും യെച്ചൂരിയുടെ വിയോഗത്തിലൂടെയുണ്ടാകുന്നത് തീരാനഷ്ടമാണ്.
ഒരു മനുഷ്യായുസ്സ് പൂര്‍ണമായും അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഏറ്റവും പ്രമുഖനായ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനാണ് യെച്ചൂരി. പാര്‍ട്ടിയെ ദൃഢമായി മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു യെച്ചൂരി. എല്ലാ അര്‍ത്ഥത്തിലും വലിയ നഷ്ടമാണ് ഇന്ത്യയിലെ പാര്‍ട്ടിക്കും ജനാധിപത്യസംവിധാനങ്ങള്‍ക്കും ഉണ്ടായത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി പാര്‍ലമെന്റിന് അകത്തും പുറത്തും അദ്ദേഹം പോരാട്ടം നയിച്ചു. അവസാനമായി അദ്ദേഹത്തെ കാണാന്‍ സാധിച്ചു. യെച്ചൂരിക്ക് കൂടുതല്‍ സമയം മുന്നോട്ടുപോകാന്‍ ആകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇങ്ങനെ അനുശോചിക്കേണ്ടി വേണ്ടി വരുമെന്ന് കാണാന്‍ പോയപ്പോള്‍ കരുതിയില്ല- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ALSO READ:യെച്ചൂരിയുടെ ഓര്‍മകളില്‍ എകെജി സെന്റര്‍; പാര്‍ട്ടി പതാക താഴ്ത്തി
യെച്ചൂരിയുടെ ഓര്‍മ്മകള്‍ ആവേശം പകരുന്നതാണ്. യെച്ചൂരിക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവമായി കരുതുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികള്‍ മൂന്ന് ദിവസം ഉണ്ടാകില്ലെന്നും, മൂന്നുദിവസം ദുഃഖാചരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here