സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം അറിയിച്ചു. ഫേസ്ബുക് പോസ്റ്റ് വഴിയാണ് അനുശോചനം അറിയിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

‘ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും കടന്നുപോയ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ അതുല്യ കലാകാരൻ സൃഷ്ടിച്ചെടുത്തത്. ആ കഥാപാത്രങ്ങളെല്ലാം ഒരു തിരശ്ശീലയിലെന്ന പോലെ നമ്മുടെ മനസ്സിലെത്തുകയാണ്. മലയാള ഹാസ്യ ചിത്രങ്ങളുടെ പൊതുസ്വഭാവത്തെ തന്നെ പൊളിച്ചെഴുതി ജനഹൃദയങ്ങൾ ഏറ്റെടുത്ത സംവിധായകനായിരുന്നു സിദ്ദിഖ്. തമാശകളുടെ പരമ്പരകൾ കൊണ്ട് താരമൂല്യത്തെ മറികടന്ന് പുതിയൊരു സിനിമാ സംസ്കാരത്തിന് സിദ്ദിഖ് തുടക്കമിടുകയായിരുന്നു എന്നുതന്നെ പറയാം.

Also Read: ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍; സിദ്ദിഖിന്റെ വിയോഗത്തില്‍ സ്പീക്കര്‍

ലാലുമായി ചേർന്ന് മലയാളത്തിന് സമ്മാനിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാർട്ടുകളിൽ ആദ്യ നിരയിൽ ഇടം പിടിച്ചവയാണ്. കൊച്ചിൻ കലാഭവനിൽ തുടങ്ങിയ കലാ ജീവിതം മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഒട്ടേറെ പ്രേക്ഷകശ്രദ്ധ നേടി. ജീവിതത്തിന് കട്ട് പറഞ്ഞ് സിദ്ദിഖ് യാത്രയാകുമ്പോൾ ചിരി ഓർമ്മകളിലൂടെ അദ്ദേഹം നമുക്കിടയിൽ തുടരും. പ്രിയപ്പെട്ട സിദ്ദിഖിന് ആദരാഞ്ജലികൾ. കലാകേരളത്തിന്റെ അഗാധ ദുഃഖത്തിൽ പങ്കുചേരുന്നു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News