ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തി: ഡോ വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ എം എസ് വല്യത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ALSO READ:  നീറ്റ് ഹര്‍ജിയില്‍ വാദം വീണ്ടും തുടങ്ങി; എത്ര വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയെന്ന് കോടതി

വൈദ്യലോകത്ത് കേരളത്തിന്റെ പേര് കൊത്തിവെച്ച പ്രതിഭാധനനായ ഭിഷഗ്വരനെയാണ് ഡോ വല്യത്താന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സയന്‍സിന്റെ ആദ്യ ഡയറക്ടറായിരുന്ന അദ്ദേഹം മെഡിക്കല്‍ സാങ്കേതിക വിദ്യക്ക് ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിച്ചത്. ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിര്‍മിച്ച് കുറഞ്ഞ ചെലവില്‍ ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കിയ അദ്ദേഹം ആ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്. രക്തബാഗുകള്‍ നിര്‍മിച്ച് സാര്‍വത്രികമാക്കിയതും കേരളത്തിന് മറ്റൊരുനേട്ടമായി. ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിച്ചുള്ള നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു. ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കീഴില്‍ വിവിധ സ്ഥാപനങ്ങളെ എകീകരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് പത്മവിഭൂഷണ്‍ അടക്കമുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. കേരളത്തിന് നികത്താന്‍ കഴിയാത്ത വിടവാണ് ഡോ വല്യത്താന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വൈദ്യ മേഖലയുടെയും വേദനയില്‍ പങ്കുചേരുന്നു. അദ്ദേഹം ലോകത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു. ആദരാഞ്ജലികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News